മാനന്തവാടി: മാനന്തവാടി പായോടിന് സമീപം മധ്യവയസ്‌കനെ വീടിനുള്ളിൽ
പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വരിക്കമാക്കിൽ റോജൻ (49) ആണ് മരിച്ചത്. മുമ്പ് പായോടിൽ ചുമട്ടുതൊഴിലാളിയായിരുന്ന റോജൻ നിലവിൽ തനിച്ചായിരുന്നു താമസം. ദിവസങ്ങൾക്ക് മുൻപ് പാൻക്രിയാസ് അസുഖ ത്തെ തുടർന്ന് ചികിത്സ നടത്തിയിരുന്നു. അതിന് ശേഷം ഇദ്ധേഹം മാന സിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ഭാര്യയേയും മക്കളേയും ഒഴിവാക്കി തനിച്ച് താമസിച്ച് വരികയുമായിരുന്നു. മാനസിക വിഭ്രാന്തി മൂലം ഇടയ്ക്ക് അക്രമണ സ്വഭാവം പ്രകടിപ്പിച്ചിരുന്നതിനാൽ ചികിത്സ സൗകര്യം ഒരുക്കാ നായി തയ്യാറെടുത്ത് വരികയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇന്ന് രാവിലെയാണ് മരണകാര്യം പുറത്തറിയുന്നത്. മാനന്തവാടി പോലീസ് സ്ഥ ലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. ഭാര്യ സീന ദ്വാരക പാസ്റ്ററൽ സെന്ററിലാണ് ജോലി ചെയ്‌ത് വരുന്നത്. അഭിൻ, ആൻമരിയ എന്നിവർ മക്കളാണ്.
