തെരുവ്‌നായ ആക്രമണം:മൂന്ന് വയസ്സുകാരന്റെ മുഖത്ത് കടിയേറ്റു



 പാലക്കാട്‌  തൃത്താല : തൃത്താലയിൽ തെരുവ്‌നായ ആക്രമണക്കിൽ നിരവധി പേർക്ക് കടിയേറ്റു.വീട്ടിൽ കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരന് തെരുവുനായ യുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. 

തൃത്താല തച്ചറകുന്നത്ത് കോട്ടയിൽ അഷ്‌റഫിന്റെ മകൻ ബിലാൽ (3) നെയാണ് തെരുവ്നായ ആക്രമിച്ചത്.മുഖത്തും തലയിലുമാണ് കടിയേറ്റ്.


ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പട്ടാമ്പി ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റു കടിയേറ്റവരും ആശുപത്രിയിലെത്തി ചികിസ തേടി.പേയിളകിയ തെരുവ് നായയാണ് കടിച്ചതെന്നെ അഭ്യൂഹം പരന്നതോടെ നാടാകെ ഭീതിയിലാണ്.


തൃത്താലയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. തമ്മിൽ കടിപിടി കൂടി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും സ്കൂൾ മദ്രസ വിദ്യാർഥികളെയും വഴിയാത്രക്കാരെയും തെരുവുനായ്ക്കൾ ആക്രമിക്കാൻ പാഞ്ഞടുക്കുന്നതും പതിവാണ്.


ഇവയെ ഭയന്ന് കാൽനടയാത്ര പോലും കഴിയുന്നില്ലെന്നും അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.

Post a Comment

Previous Post Next Post