സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചു: ദേഹത്ത് പിൻചക്രം കയറിയിറങ്ങി 64-കാരൻ മരിച്ചു, അപകടം ജോലിക്കു പോകുന്നതിനിടെ



കൊല്ലം : ചവറ ∙ ചവറ - ശാസ്താംകോട്ട പാതയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൽ മുത്തലിഫ് (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.13ന് പടപ്പനാൽ കല്ലുംപുറത്ത് ജംക്‌ഷനിലാണ് അപകടം. ശാസ്താംകോട്ട ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും. അമിത വേഗത്തിൽ മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറിൽ തട്ടുകയായിരുന്നു. ബസിനടിയിലേക്കു തെറിച്ചുവീണ അബ്ദുൽ മുത്തലിഫിന്റെ ദേഹത്ത് പിൻചക്രം കയറിയിറങ്ങി. ഏഴ് മിനിറ്റോളം റോഡിൽ കിടന്ന ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന തേവലക്കര മുള്ളിക്കാല സ്വദേശി രാധാകൃഷ്ണപിള്ള നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 

Post a Comment

Previous Post Next Post