മിനി ലോറിയുടെ ടയറിൽ തട്ടി നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് വിദ്യാർഥി മരിച്ചു

 


വൈക്കം: മിനി ലോറിയുടെ ടയറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്.പൂത്തോട്ട കോളേജിലെ ബി എസ് സി സൈബർ ഫോറൻസിക് വിദ്യാർഥിയാണ്

ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വൈക്കം-പൂത്തോട്ട റോഡിലായിരുന്നു അപകടം നടന്നത്. ഇർഫാനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേൽ നടപടികൾ സ്വീകരിച്ചു വരുന്നതായി വൈക്കം പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post