ഉത്തർപ്രദേശ് മിർസാപൂരിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറ് പേർ മരിച്ചു. ചുനാർ റെയിൽ വേ സ്റ്റേഷനിൽ രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്. ചോപാൻ-പ്രയാഗ്രാജ് എക്‌സ്പ്രസ് ട്രെയിനിൽ വന്നിറങ്ങിയ യാത്രക്കാർ പ്ലാറ്റ്ഫോമിൽ ഇറങ്ങാതെ എതിൽ വശത്തുകൂടി പാളം മുറിച്ചു കടക്കാൻ ശ്രമിച്ചു
ഈ സമയം എതിർദിശയിൽ നിന്ന് വന്ന നേതാജി എക്സ്പ്രസ് ട്രെയിൻ യാത്രക്കാരെ ഇടിക്കുകയായിരുന്നു. കാർത്തിക പൂർണിമ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. അതുപോലെ ഛത്തീസ്ഗഡിലെ ബിലാസ്‌പൂരിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരിൽ ലോക്കോ പൈലറ്റും ഉൾപ്പെടുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായതായി റെയിൽവേ അറിയിച്ചു.
