അമ്പലക്കവലയിൽ മൺത്തിട്ടയിൽനിന്ന് വീണ് ഗൃഹനാഥൻ മരിച്ചു.

 


ഇടുക്കി: കട്ടപ്പന അമ്പലക്കവലയിൽ മൺത്തിട്ടയിൽനിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. അമ്പലക്കവല ദേശാഭിമാനിപ്പടി കൊല്ലക്കാട്ട് രാജൻ(69)നാണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2ഓടെയാണ് അപകടം. സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തിട്ടിയിൽനിന്ന് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: രാജി, കെ ആർ അനീഷ്(ഹെഡ് ലോഡ് ആൻഡ് ടിമ്പർ വർക്കേഴ്സ് യൂണിയൻ(സിഐടിയു) അമ്പലക്കവല യൂണിറ്റ് അംഗം, കെ ആർ രഞ്ചു. മരുമക്കൾ: അനന്ദൻ(തൂക്കുപാലം), മഞ്ചു(കോവിൽമല), രെഞ്ചു(ഗൗരിപൈങ്കോട്ടൂർ).

Post a Comment

Previous Post Next Post