ഇടുക്കി: വണ്ടിപ്പെരിയാർ പാലത്തിനുസമീപം പഞ്ചായത്ത് പുതിയ മാർക്കറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ വിഷ്‌ണു (46) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം. കഴിഞ്ഞ 20 വർഷമായി വണ്ടിപ്പെരിയാറിലെ വിവിധ ഹോട്ടലുകളിലും ചെറുകടി വ്യാപാരസ്ഥാപനങ്ങളിലും ജോലി ചെയ്തുവരികയായിരുന്നു വിഷ്ണു. വ്യാപാരികൾ വണ്ടിപ്പെരിയാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന സ്ഥലത്തെത്തി മൃതദേഹം ഇവിടെ നിന്ന് മാറ്റി ചുരക്കുളം സിഎച്ച്സിയിലേക്ക് മാറ്റി.
