തിരുവനന്തപുരം: നെയ്യാറ്റിൻകര ബാലരാമപുരത്ത് കിണറ്റിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി . മൃതദേഹത്തിന് മൂന്ന് ദിവസത്തിൽ അധികം പഴക്കം. ബാലരാമപുരം താന്നിവിള സ്വദേശി ഗോപാലകൃഷ്ണന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടുകൂടിയായിരുന്നു മൃതദേഹം കാണുന്നത്. ബാലരാമപുരം ബിവറേജ് ഔട്ട്ലെറ്റിന് സമീപത്തുള്ള വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ബാലരാമപുരം പൊലീസും,നെയ്യാറ്റിൻകര ഫയർഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ഗോപാലകൃഷ്ണൻ അവിവാഹിതനാണ്. അസ്വഭാവിക മരണത്തിന് ബാലരാമപുരം പൊലീസ് കേസെടുത്തു.
