പുഴയിൽ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു



 തൃശ്ശൂർ ചാലക്കുടി കാടുകുറ്റിയിൽ പുഴയിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. എറണാകുളം ജില്ലയിലെ പാറക്കടവ് എളവൂർ സ്വദേശി കൊടുമ്പുള്ളി വീട്ടിൽ ജോഷിയുടെ മകൻ കൃഷ്ണൻ (30) ആണ് മരിച്ചത്. 

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ചാലക്കുടിപ്പുഴയുടെ കാടുകുറ്റി അന്നനാട് ആറങ്ങാലി മണപ്പുറത്താണ് അപകടമുണ്ടായത്. കുടുംബാംഗങ്ങളുമായി എത്തിയതായിരുന്നു കൃഷ്ണൻ, കൂടെ ഉണ്ടായിരുന്ന കുട്ടികളിൽ ഒരാൾ പുഴയിൽ വീണതോടെ കുട്ടിയെ രക്ഷിക്കാനായി പുഴയിൽ ഇറങ്ങിയതായിരുന്നു ഇദ്ദേഹം, കുട്ടിയെ രക്ഷപെടുത്തിയെങ്കിലും കൃഷ്ണൻ അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ പുറത്തെടുത്ത് ചാലക്കുടി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു


Post a Comment

Previous Post Next Post