ഇടുക്കി കുട്ടിക്കാനത്തിന് സമീപം വാഹനാപകടം; അയ്യപ്പ ഭക്തരുടെ ബസ് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്; ഒരാളുടെ കൈ അറ്റു

 


കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം ശബരിമല തീർഥാടകരുടെ ബസ് റോഡിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.

പരിക്കേറ്റ തീർഥാടകരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 2 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമിത വേഗത്തിൽ എത്തിയ ബസ് വളവിൽവച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഉടൻതന്നെ ഇതുവഴി എത്തിയ വാഹന യാത്രക്കാരും ഹൈവേ പൊലീസും, മോട്ടോർ വാഹന വകുപ്പ് സേഫ് സോണും പീരുമേട് അഗ്നിശമന യൂണിറ്റും ചേർന്ന് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചു. 7 കുട്ടികൾ ഉൾപ്പെടടെ 44 തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post