കണ്ണപ്പുരത്ത് ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു



കണ്ണൂർ  കണ്ണപുരം  : കെഎസ്ടിപി റോഡിൽ ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. ചെറുകുന്ന് കൊവ്വ പ്പുറം സ്വദേശി കീച്ചേരി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കെ വി അഖിലാ (26 )ണ് മരിച്ചത് ബുധനാഴ്ച രാത്രി പതിനൊന്നോടെ കെ കണ്ണപുരം പാലത്തിന് സമീപത്തായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു

 റോഡിൽ തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.എറണാകുളത്ത് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് നടത്തുന്ന അഖിൽ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.മൃതദേഹം പാപ്പിനിശേരി ആശുപത്രി മോർച്ചറിയിൽ. ചെറുകുന്നിലെ വിനോദിൻ്റയും കോലത്തു വയലിലെ കരിക്കോട്ട് വളപ്പിൽ അജിതയുടെയും മകനാണ്. സഹോദരൻ: ജിതിൻ.

Post a Comment

Previous Post Next Post