വടകര പഴങ്കാവ് ജംഗ്ഷന് സമീപം ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

  


കോഴിക്കോട്  വടകര: ദേശീയപാതയിൽ പഴങ്കാവ് ജംഗ്ഷന് സമീപം ബസ് ഇടിച്ച് മോട്ടോർ സൈക്കിൾ യാത്രക്കാരൻ മരണപ്പെട്ടു. പഴങ്കാവ് വലിയ കിഴക്കയിൽ സുധീന്ദ്രനാണ് (67) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്ന സുധീന്ദ്രനെ തലശ്ശേരിക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർ നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശൈലജയാണ് ഭാര്യ. അനഘ, അർച്ചന എന്നിവർ മക്കളാണ്.

Post a Comment

Previous Post Next Post