തലശ്ശേരി മൈസൂർ അന്തർ സംസ്ഥാനപാതയിൽ കണ്ണൂർ മട്ടന്നൂരിലെ പത്തൊമ്പതാം മൈലിൽ വാഹനാപകടം ബസ്സും രണ്ട് ഗുഡ്സ് പിക്കപ്പ് വാനുകളും ആണ് അപകടത്തിൽപ്പെട്ടത്
പിക്കപ്പ് വാൻ ഡ്രൈവർ കർണാടക പെരിയ പട്ടണം സ്വദേശി വാസു 34 മരിച്ചു 15 പേർക്ക് പരിക്ക്
പരിക്കേറ്റവരെ കണ്ണൂരിലെയും മട്ടന്നൂരിലെയും വിവിധ ആശുപത്രികളിൽ പ്രവേശിച്ചു
. ഇരിട്ടിയിൽ നിന്നും മട്ടന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ചായിരുന്നു അപകടം. വാനിൻ്റെ പിറകിൽ ഉണ്ടായിരുന്ന മറ്റൊരു വാനും അപകടത്തിൽപ്പെട്ടിരുന്നു. ബസിൽ ഉണ്ടായിരുന്ന 15ഓളം പേർക്കും പരിക്കുണ്ട്.
