നിലമ്പൂർ: മലപ്പുറം കരുളായി വനത്തിൽ കാട്ടാനയുടെ ആക്രമണം. ആദിവാസി യുവാവിന് പരിക്കേറ്റു. മണ്ണള നഗറിലെ ബാലനാണ് പരിക്കേറ്റത്. രാവിലെ പത്തരയോടെയാണ് സംഭവം. പുഴയിൽ നിന്ന് വെള്ളം എടുക്കാൻ പോകുന്നതിനിടെ ബാലനെ കാട്ടാന അക്രമിക്കുകയായിരുന്നു. ഉടൻ തന്നെ വനപാലകർ ബാലനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ബാലൻ്റ കൈക്കാണ് പരിക്ക്.
