പഞ്ചാബിൽ വാഹനാപകടത്തിൽ കളിയാട്ടമുക്ക് സ്വദേശിയായ യുവാവ് മരിച്ചു



മലപ്പുറം  മുന്നിയൂർ : പഞ്ചാബിൽ വാഹനാപകടത്തിൽ കളിയാട്ടമുക്ക് സ്വദേശിയായ യുവാവ് മരിച്ചു. പടിഞ്ഞാറെ പീടിയേക്കൽ തോട്ടത്തിൽ ഫസലിൻ്റെ മകൻ അസ്മി റഹൂഫ് (20)ആണ് മരിച്ചത്. പഞ്ചാബ് ലൗലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി യിലെ ബി ബി എ രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നു. അസ്മിയും സുഹൃത്ത് വിനായകും ബൈക്കിൽ പോകുമ്പോൾ മറ്റൊരു CNG വണ്ടി തീപിടിച്ചു ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയിൽ നിയന്ത്രണം വിട്ട് ഇവരുടെ ബൈക്ക് മുമ്പിലെ ലോറിയിലും ഇടിച്ചു. മരണപ്പെട്ട അസീമിന്റെ മയ്യിത്ത് ഇന്ന് വൈകിട്ട് 7 മണിക്ക് നാട്ടിലെത്തിച്ച് ഖബറടക്കും.

Post a Comment

Previous Post Next Post