പത്തനംതിട്ടയിൽ ജമാഅത്ത് സെക്രട്ടറിക്ക് വെട്ടേറ്റു

 


പത്തനംതിട്ട കോന്നിയിൽ ജമാഅത്ത് സെക്രട്ടറിക്ക് വെട്ടേറ്റു. കോന്നി ജമാഅത്ത് സെക്രട്ടറി കാസിം കോന്നിക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ വെള്ളപ്പാറ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു. ഇയാൾ പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്ന വാഹനങ്ങൾ കല്ലുകൊണ്ട് ഉരച്ച് കേടുപാട് വരുത്തിയിരുന്നു. തുടർന്ന് ജമാഅത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി. ഇതിൻ്റെ വൈരാഗ്യത്തിലാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസിന്‍റെ നിഗമനം. ആക്രമണത്തില്‍ പരിക്കേറ്റയാളെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.

Post a Comment

Previous Post Next Post