കോഴിക്കോട് പേരാമ്പ്രയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് തട്ടി, യുവാവിന് ഗുരുതര പരിക്ക്



കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിൽ ബസ് തട്ടി യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി സ്വദേശിയായ നിതിൻ രാഘവൻ (37) ആണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.ബസ് സ്റ്റാന്റിൽ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ പേരാമ്പ്ര കായണ്ണ റോഡിലോടുന്ന സ്വസ്തിക്ക് ബസ് തട്ടുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻ സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post