കോഴിക്കോട് വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു



കോഴിക്കോട്: വടകരയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്‌. വടകര പഴയ മുനിസിപ്പൽ ഓഫീസിന് സമീപത്തുള്ള റെയിൽവേ ട്രാക്കിലാണ് അപകടമുണ്ടായത്. കാസർകോട്ടേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസാണ് കുഞ്ഞിക്കണ്ണനെ ഇടിച്ചത്.

ആർപിഎഫും കെകെ രമ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി. കുഞ്ഞിക്കണ്ണന്റെ മൃതദേഹം ഇപ്പോൾ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലത്ത് ഇന്നലെയും സമാനമായ രീതിയിൽ ട്രെയിനിടിച്ച് ഒരാൾ മരിച്ചിരുന്നു.


Post a Comment

Previous Post Next Post