വടകര ബ്ലോക്ക് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ തീ പിടിത്തം

 


വടകര: ഓർക്കാട്ടേരിയിലെ വടകര ബ്ലോക്ക് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ തീ പിടിത്തമുണ്ടായി. രാവിലെ പതിനൊന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത് 

വടകരയിലെ രണ്ട് യുണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. യു.പി.എസ് ബാറ്ററി സംവിധാനത്തിന് തീപ്പിടിച്ചതിനാൽ കെട്ടിടത്തിൽ പ്രവേശിക്കാൻ ഫയർ ഫോഴ്സിന് പറ്റാത്ത സാഹചര്യം ആയിരുന്നു. വടകര നിലയത്തിൽ നിന്ന് അഡ്വാൻസ് റെസ്ക്യൂ ടെൻഡർ എന്ന വാഹനം വരുത്തിയ ശേഷം Exhaust Blower സംവിധാനം ഉപയോഗിച്ച് കെട്ടിടത്തിനുള്ളിലെ പുക മുഴുവൻ പുറംതള്ളിയ ശേഷമാണ് കെട്ടിടത്തിൽ അപകട സാധ്യത ഉണ്ടോ എന്ന് ഫയർ ഫോഴ്സിന് പരിശോധന നടത്താൻ കഴിഞ്ഞത്.

സ്റ്റേഷൻ ഓഫീസർ വാസത്ത് ചെയ്യച്ചൻ കണ്ടിയുടെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫീസർമാരായ കെ.എം ഷമേജ് കുമാർ, എംകെ ഗംഗാധരൻ, സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ ആർ ദീപക്, ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ പികെ റിനീഷ്, കെവി അനിത്ത് കുമാർ, ഫയർ&റെസ്ക്യൂ ഓഫീസർമാരായ എം. ലിജു, എംടി .റാഷിദ്, പി. അഗീഷ്, ഷാജൻ കെ ദാസ്, ഹോം ഗാർഡുമാരായ ആർ രതീഷ്, കെബി സുരേഷ് കുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി

Post a Comment

Previous Post Next Post