തൃശൂർ ചാലക്കുടിയിൽ ശക്തമായ കാറ്റിൽ തെങ്ങൊടിഞ്ഞ് വീണു.. കളിക്കുകയായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

  


ശക്തമായ കാറ്റിൽ തെങ്ങൊടിഞ്ഞ് വീണ് റോഡിൽ സൈക്കിളിൽ കളിക്കുകയായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്.തൃശൂർ ചാലക്കുടിയിൽ ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ശക്തമായ കാറ്റിൽ തെങ്ങൊടിഞ്ഞ് വീണത്. അന്ന ജോൺസൺ (11) ഐറിൻ ബിജു (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും അയൽവാസികളാണ്. റോഡിൽ സൈക്കിളിൽ കളിക്കുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു. തൊട്ടടുത്ത പറമ്പിലെ തെങ്ങാണ് കുട്ടികളുടെ ദേഹത്തേക്ക് വീണത്.


അതേസമയം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post