തൃശൂർ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
താണിക്കുടം ഐനിക്കൽ വിജയന്റെയും അനിതയുടേയും മകൻ രാഹുൽ കൃഷ്ണ (36) ആണ് മരിച്ചത്. വ്യാഴാഴ്ച പാട്ടുരായ്ക്കൽ മേൽപ്പാലത്തിന് മുകളിൽ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടറിൽ നിന്നും തെറിച്ചു വീണ രാഹുൽ കൃഷ്ണ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദേശത്ത് ജോലി ചെയ്യുകയാണ്. ഭാര്യ: ശരണ്യ. സഹോദരി: രേവതി. സംസ്ക്‌കാരം തിങ്കളാഴ്ച രാവിലെ 9 ന് ചെറുതുരുത്തി ശാന്തിതീരത്ത്.
