കാർ നിയന്ത്രണം വിട്ട് കുഴിയിലേയ്ക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്



തിരുവനന്തപുരം :  വെഞ്ഞാറമൂട് കാർ നിയന്ത്രണം വിട്ട് കുഴിയിലേയ്ക്ക് മറിഞ്ഞു .അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്ക് . കല്ലറ കുറ്റിമൂട് സ്വദേശി നിസാമുദീന് തലയ്ക്ക് ഗുരുതര പരുക്കേറ്റത് . ഗോകുലം മെഡിക്കൽ കോളജ് റോഡിലായിരുന്നു അപകടം നടന്നത്.......

നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിൽ തകർത്ത് 20 അടി താഴ്ചയിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു.വീടിൻ്റെ കാർ പോർച്ചിലൂടെ മതിലും തകർത്താണ് കാർ കുഴിയിലേക്ക് മറിഞ്ഞത്. ഗോകുലം മെഡിക്കൽ കോളേജിലേക്ക് ഡോക്ടറെ കൊണ്ടു വിട്ട ശേഷം മടങ്ങുമ്പോഴായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു......



Post a Comment

Previous Post Next Post