ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു: അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്



കോട്ടയം  തലയോലപ്പറമ്പ്:ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്കു പരിക്കേറ്റു. ഓട്ടോഡ്രൈവർ മറവൻതുരുത്ത് പാറയ്ക്കൽ വിഷ്ണുനിവാസിൽ ജി.രാമചന്ദ്രൻ ( 57) ,യാത്രക്കാരായ കോരിയ്ക്കൽ നഗർ ഷീബസാനു (42), കോരിയ്ക്കൽ നഗർ നീതുഅഭിലാഷ് (29) എന്നിവർക്കാണ് പരിക്കേറ്റത് .വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.45ന് കോരിക്കൽ പാലത്തിനു സമീപമായിരുന്നു അപകടം.


തലയോലപ്പറമ്പിൽ നിന്നും കോരിക്കൽ ഭാഗത്തേക്കുപോകുകയായിരുന്നു ഓട്ടോറിക്ഷ . ഈ ഓട്ടോറിക്ഷയാണ് നിയന്ത്രണം നഷ്ടപ്പെട്ട് പാടത്തേക്കു മറിഞ്ഞത്. പരിക്കേറ്റവരെ ആദ്യം തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന്, പ്രാഥമിക ചികത്സക്കുശേഷം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലയോലപ്പറമ്പ് പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post