നെന്മാറ: ഗുരുവായൂരിൽ നിന്നു മധുരയിലേക്കു പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് നിയന്ത്രണം വിട്ട് തട്ടുകടകളും മതിലും ഇടിച്ചു തകർത്തു.ഡിഎഫ്ഒ ഓഫിസിന്റെ ക്വാർട്ടേഴ്സിന്റെ ചുറ്റുമതിൽ ഇടിച്ചു തകർത്താണു നിന്നത്
അടഞ്ഞുകിടക്കുകയായിരുന്ന മറ്റു രണ്ട് കടകളും രണ്ട് വൈദ്യുതിക്കാലുകളും ലൈനും ടിവി കേബിളുകളും തകർന്നു. ബസിൽ യാത്രക്കാർ വളരെ കുറവായിരുന്നു. നിസ്സാര പരുക്കേറ്റ ഇവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ചൊവ്വാഴ്ച രാത്രി 11.30 ന് നെന്മാറ ഡിഎഫ്ഒ ഓഫിസിനു മുന്നിലായി അയിനംപാടം വളവിലാണു അപകടം. മതിലിനോടു ചേർന്നുള്ള തട്ടുകടയിലുണ്ടായിരുന്ന ഉടമ അദ്ഭുതകരമായി രക്ഷപ്പെട്ടു
