തൃശ്ശൂർ ഇരിഞ്ഞാലക്കുട മൂന്നുപീടിക റൂട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ച വ്യാപാരി മരിച്ചു. പടിയൂർ എടതിരിഞ്ഞി കനാൽ പാലത്തിനടുത്ത് പലചരക്ക് കട നടത്തുന്ന, കനാല്‍ പാലത്തിന് പടിഞ്ഞാറ് ഭാഗം കോലത്ത് വീട്ടില്‍ മണിക്കുട്ടന്‍ (64) ആണ് മരിച്ചത്. എടതിരിഞ്ഞിയില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് ബൈക്കിൽ വരുന്ന വഴി സോള്‍വെന്റ് കമ്പനിയ്ക്ക് സമീപം ഇന്നലെ വൈകീട്ട് 4.30 തോടെയാണ് അപകടം നടന്നത്. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ മണിക്കുട്ടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കില്ലും ജീവന രക്ഷിക്കാനായില്ല
