കോഴിക്കോട്ട് ബസ് സ്കൂട്ടറിലിടിച്ച് അപകടം; വിദ്യാർഥിക്ക് ദാരുണാന്ത്യം. സഹോദരിക്ക് ഗുരുതര പരിക്ക്
0
കോഴിക്കോട് : കോഴിക്കോട് വെങ്ങാലി പാലത്തിന് സമീപം ബസ് സ്‌കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു. പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശിവാനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ.