സൗദി അറേബ്യയിൽ വൻ തീപിടിത്തം; മലയാളികളുടേതടക്കം നിരവധി കടകൾ കത്തിനശിച്ചു

 


റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം പട്ടണത്തിൽ വൻ അഗ്നിബാധ. നിരവധി കടകൾ കത്തിനശിച്ചു. ദമ്മാമിലെ വാട്ടർ ടാങ്ക് റോഡിൽ പ്ലംബിങ് കടയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തെ തുടർന്നാണ് മറ്റ് കടകളിലേക്കും തീപടർന്ന് വൻ അപകടമുണ്ടായത്. മലയാളികളുടെ കടകളും കത്തിനശിച്ചവയിലുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.

രാത്രി വൈകിയും തീ പൂർണമായും നിയന്ത്രവിധേയമാക്കാനായിട്ടില്ല. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. പ്ലംബ്ലിങ് ഹാർഡ്വെയർ കടകളാണ് ഇവിടെയുള്ളതിൽ അധികവും. ഉച്ചയായതിനാൽ ജീവനക്കാരെല്ലാം പുറത്തായിരുന്നു. അതുകൊണ്ട് ആളപായമുണ്ടായില്ല. എല്ലാവരും ജോലി സംബന്ധമായി മുറികൾക്ക് പുറത്തായിരുന്നു.

Post a Comment

Previous Post Next Post