റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്നത് കണ്ട് ബ്രേക്കിട്ടു; നിയന്ത്രണം വിട്ട് മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി അപകടം, ഡ്രൈവർക്ക് പരിക്ക്



പത്തനംതിട്ട :   നിയന്ത്രണം നഷ്ടപ്പെട്ട മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. കാൽ കുടുങ്ങിയ നിലയിൽ ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അഗ്നി ശമനസേന എത്തി രക്ഷപ്പെടുത്തി. തിരുവല്ല – നാലുകോടി റോഡിൽ പെരുംതുരുത്തി റെയിൽവേ ഗേറ്റിനു സമീപം ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം . കെഎസ്ഇബിയുടെ സാധനസാമഗ്രികളും കയറ്റിവന്ന മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഓടിച്ചിരുന്ന തൃശ്ശൂർ സ്വദേശി ഗിരീഷ് 34 ആണ...

തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥർ ചേർന്ന് ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ലോറിയുടെ മുൻവശം മുറിച്ചുമാറ്റി ഗിരീഷിനെ പുറത്ത് എടുക്കുകയായിരുന്നു. നാലുകോടി ഭാഗത്തുനിന്നും വാഹനം ഓടിച്ചു വരവേ റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാലിന് ഗുരുതര പരിക്കേറ്റ ഗിരീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.......



Post a Comment

Previous Post Next Post