കോഴിക്കോട് ബാലുശ്ശേരി: കോക്കല്ലൂരിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.എരമംഗലം ചുണ്ടും പിലാക്കൂൽ മമ്മദിന്റെ മകൻ ഷംസീർ(36) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രിയിൽ ജോലി കഴിഞ്ഞ് ഭക്ഷണ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകവേ കോക്കല്ലൂർ മെയിൻ റോഡിൽ നിന്നും ഷംസീർ സഞ്ചരിച്ച ഓട്ടോറിഷയും ഫോർച്യൂണർ കാറും കൂട്ടിയിടിക്കുകയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷംസീർ മലബാർ മെഡിക്കൽ കോളേജിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
