വടകര: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. വടകര പതിയാരക്കര രാമത്ത് മീത്തൽ വിനു ദേവ് (31) ആണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 26-ന് വടകര ആശാ ഹോസ്പിറ്റലിന് മുന്നിലുണ്ടായ അപകടത്തെത്തുടർന്ന് വിനു ദേവ് അബോധാവസ്ഥയിലായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ബാലകൃഷ്ണൻ, അമ്മ ലേഖ, സഹോദരൻ അനുദേവ് എന്നിവരാണ്. സഞ്ചയനം തിങ്കളാഴ്ച നടക്കും.
