കുർണൂലിലെ കോട്ടേകൽ ഗ്രാമത്തിൽ എൻഎച്ച് -167ൽ പുലർച്ചെ 4.30നാണ് കാറുകൾ കൂട്ടിയിടിച്ചത്. യെമ്മിഗാനൂരിൽ നിന്നും ബെംഗളുരുവിലേക്ക് വരികയായിരുന്നു കുടുംബം. അഡോണിയിൽ നിന്നും വരികയായിരുന്നു കാറുമായാണ് ഇവരുടെ കാർ കൂട്ടിയിടിച്ചത്
കനത്ത മഞ്ഞ് കാരണം പരസ്പരം കാണാൻ കാർ ഓടിച്ചിരുന്നവർക്ക് കഴിഞ്ഞില്ല, രണ്ട് കാറുകളും അമിതവേഗതയിലായിരുന്നു. കൂടാതെ മലമ്പാതയിലെ വളവും അപകടത്തിന്റെ ആഘാതം കൂട്ടിയെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വെങ്കിടേഷശത്തിന്റെ ഭാര്യ ഗംഗമ്മയും കൂട്ടിയിടിച്ച കാറിന്റെ ഡ്രൈവർ സുരേഷും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സുരേഷിന്റെ നില ഗുരുതരമാണ്.
ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സംഭവത്തിൽ അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് കൃത്യായ ചികിത്സാസഹായങ്ങൾ ഉറപ്പാക്കാൻ അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ഗതാഗത മന്ത്രി മാണ്ഡിപ്പള്ളി രാമപ്രസാദ് റെഡ്ഡി സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്
