കാർ 800 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ആറ് പേർ മരിച്ചു



മഹാരാഷ്ട്ര  നാസിക്  കാർ 800 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ആറ് പേർ മരിച്ചു. മഹാരാഷ്ട്രയിലെ നാസികിൽ കൽവൻ താലൂക്കിലെ സപ്തസ്രിങ് ഗർ ഗാട്ടിലാണ് അപകടമുണ്ടായത്. നാസിക് സ്വദേശികളായ ആറ് പേർ സഞ്ചരിച്ച ഇന്നോവ കാർ അപകടത്തിൽപെടുകയായിരുന്നു.

കീർത്തി പട്ടേൽ (50), രസീല പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ (60), വചൻ പട്ടേൽ (60), മണിബെൻ പട്ടേൽ (70) എന്നിവരാണ് മരിച്ചത്. നാസികിലെ സപ്ത‌ശൃംഗി മാതാ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ഇവർ.


മൃതദേഹങ്ങൾ മുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസും രക്ഷാപ്രവർത്തകരും. സംഭവത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post