ഗുരുവായൂർ:പുത്തൻപള്ളിയിൽ ജെസിബിയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡരികിൽ ബസ് കാത്ത് നിന്നിരുന്ന വീട്ടമ്മ മരിച്ചു. പുത്തൻപള്ളി സ്വദേശി ഗിരിജയാണ് മരിച്ചത്. ലോറിയുമായി കൂട്ടിയിടിച്ച ജെസിബി പെട്ടന്ന് തിരിയുകയും, ജെസിബിയുടെ ഒരു ഭാഗം റോഡരികിൽ നിന്നിരുന്ന വീട്ടമ്മയുടെ ദേഹത്ത് ഇടിക്കുകയുമായിരുന്നു. റോഡിലൂടെ പോയിരുന്ന മറ്റൊരു ബൈക്കിലും ജെസിബി ഇടിച്ചിട്ടുണ്ട്. ബൈക്ക് യാത്രക്കാരനായ ശരത് എന്ന ആൾക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ഗുരുവായൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു
