ഹരിപ്പാട് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ബൈക്കില്‍ ഇടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം



ഹരിപ്പാട്: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ബൈക്കില്‍ ഇടിച്ച് ഹരിപ്പാട് രണ്ടു യുവാക്കള്‍ ദാരുണമായി മരിച്ചു. ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ അഗ്‌നിരക്ഷാനിലയം ചേര്‍ത്തല ഓഫീസിലെ ഉദ്യോഗസ്ഥന്‍ കുമാരപുരം കൊച്ചുകരുനാട്ട് ക്ഷേത്രത്തിനു സമീപം ചേടുവള്ളില്‍ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകന്‍ ഗോകുല്‍ (24) ശ്രീനിലയത്തില്‍ ശ്രീകുമാറിന്റെയും തുളസിയുടെയും മകന്‍ ശ്രീനാഥ് (24) എന്നിവരാണ് മരിച്ചത്

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും തത്ക്ഷണം മരിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഗവ. ആശുപത്രിക്കു പടിഞ്ഞാറ് യൂണിയന്‍ ബാങ്കിനു സമീപമായിരുന്നു അപകടം. ഹരിപ്പാട്ടെ ഹോട്ടലില്‍നിന്നു ഭക്ഷണംകഴിച്ചശേഷം വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.


ബസ് അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാക്കള്‍ തലയടിച്ച് റോഡില്‍ വീഴുകയായിരുന്നെന്ന് പോലീസു പറഞ്ഞു. തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്നു ബസ്.

Post a Comment

Previous Post Next Post