അമിത വേഗതയിലെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ചു….അമ്മയും മകനും മരിച്ചു

 


തിരുവനന്തപുരം: നെടുമങ്ങാട് പത്താം കല്ലിന് സമീപം പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനും മരിച്ചു. അരുവിക്കര തമ്പുരാൻപാറ സ്വദേശി പ്രേമകുമാരി (54), മകൻ ഹരികൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ പിക്ക് അപ് റോങ്ങ് സൈഡിലേക്ക് കയറി ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. നെടുമങ്ങാട് നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും.

പ്രേമകുമാരി നെടുമങ്ങാട് ആശുപത്രിയിലും ഹരികൃഷ്ണൻ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. പ്രേമകുമാരിയുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലും ഹരികൃഷ്ണന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുമാണ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് ആരോപണം ഉയർന്നതോടെ ഇയാളെ വൈദ്യപരിശോധനയടക്കം നടത്തിയെങ്കിലും മദ്യപിച്ചതായി കണ്ടെത്താനായില്ലന്നും അപകടവിവരം അറിയാൻ അന്വേഷണം നടത്തുമെന്നും നെടുമങ്ങാട് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post