ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; സൈക്കിൾ വീടിന്‍റെ ഭിത്തിയിലിടിച്ച് ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം



പത്തനംതിട്ട ഇലന്തൂരിൽ സൈക്കിൾ നിയന്ത്രണം വിട്ട് വീടിന്‍റെ ഭിത്തിയിൽ ഇടിച്ച് ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടപ്പരിയാരം സ്വദേശിയായ 14 വയസ്സുകാരൻ ഭവന്ത് ആണ് മരിച്ചത്. കുത്തനെയുള്ള ഇറക്കത്തിൽ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. നിയന്ത്രണം വിട്ട സൈക്കിൾ മുൻപിലുണ്ടായിരുന്ന വീടിന്റെ ഗേറ്റ് തകർത്ത് ഭിത്തിയിൽ ഇടിക്കുകയായിരുന്നു.

 സംഭവം നടന്നയുടൻ അബോധാവസ്ഥയിലായ ഭവന്തിനെ സമീപവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഭവന്ത്. സംസ്കാരം നാളെ ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് നടക്കും.

Post a Comment

Previous Post Next Post