ഗുഡ്‌സ് ഓട്ടോയും ലോറിയും കൂട്ടി ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

 


തൃശ്ശൂർ  ദേശീയപാതയിൽ എടമുട്ടം പാലപ്പെട്ടിയിൽ പെട്ടിഓട്ടോയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. എടമുട്ടം പാലപ്പെട്ടി സ്വദേശി കറുകപ്പറമ്പിൽ ബാലന്റെ മകൻ സന്തോഷ് (58) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന പെട്ടിഓട്ടോ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്

Post a Comment

Previous Post Next Post