യുവാവിനെ കഴുത്തിലും കയ്യിലും വെട്ടേറ്റ നിലയിൽ കണ്ടെത്തി



തൃശ്ശൂർ  പെരിഞ്ഞനം കോവിലകത്ത് യുവാവിനെ കഴുത്തിലും കയ്യിലും മാരമകായി മുറിവേറ്റ നിലയിൽ കണ്ടെത്തി. ചെറായി സ്വദേശിയും പെരിഞ്ഞനം കോവിലകം കിഴക്ക് ഭാഗത്ത് താമസക്കാരനുമായ സനീഷ് (35) ആണ് മുറിവേറ്റത്. രണ്ട് കയ്യിലും കഴുത്തിലും മുറിവുണ്ട്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം, വീട്ടിലെ വരാന്തയിലാണ് ഇയാളെ മുറിവേറ്റ നിലയിൽ വീട്ടുകാർ കാണുന്നത്. ഉടൻ തന്നെ ഇയാളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും ഇവിടെ നിന്നും കളമശ്ശേരി മെഡിക്കൽ കോളജിലേക്കുക്കും കൊണ്ടുപോയിട്ടുണ്ട്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യലഹരിയിൽ ഇയാൾ സ്വയം മുറിവേൽപ്പിച്ചതാണെന്നു സംശയിക്കുന്നുണ്ട്. 




Post a Comment

Previous Post Next Post