കുമ്പള: കർണ്ണാടക ഉപ്പിനങ്ങാടി ആത്തൂരിലെ കുടുംബ വീട്ടിലെ പരിപാടിക്ക് പോയ പണ്ഡിതൻ പള്ളിയിൽ നിസ്‌കരിക്കാൻ പോകവെ വാഹനമിടിച്ച് മരിച്ചു. കട്ടത്തടുക്ക മുഹിമ്മാത്ത് നഗറിൽ താമസിച്ച് വരുന്ന അബ്ദുൽ ഖാദർ സഖാഫി (54) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇദ്ദേഹം ആത്തൂരിലെ ബന്ധുവീട്ടിൽ പോയത്. പള്ളിയിൽ നിസ്‌കരിക്കാൻ പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുത്തൂരിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കട്ടത്തക്കയിലെ വീട്ടിലെത്തിച്ചു. മുഹിമ്മാത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: സൈനബ. മക്കൾ: സൗദ, സ്വാബിറ, മുബഷിർ, സഅദിയ, താജുന്നിസ. മരുമകൻ: ഹാഫിള് അബ്ദുൽ അബ്ദുസലാം ഹാറൂനി ബംബ്രാണ.
