തൃശ്ശൂരിൽ ഓവർടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആർടിസി മറ്റൊരു വാഹനത്തിലിടിച്ച് അപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കെഎസ്ആർടിസി ഇടിച്ചതോടെ നിയന്ത്രണം വിട്ട ലോറി ടിപ്പർ ടോറസ് ലോറിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
തുടർന്ന് ടോറസ് ലോറിയിൽ ബൈക്കിടിച്ചു. ബൈക്ക് യാത്രികനായ തൃശൂർ മരത്താക്കര സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ പുതുക്കാട് നന്തിക്കരയിലാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
