ആലപ്പുഴയിൽ എട്ട് വയസുകാരനായ മകനുമായി അച്ഛൻ കായലിൽ ചാടി

 


ആലപ്പുഴ: പള്ളിത്തോട് വാക്കയിൽ പാലത്തിനടുത്ത് കായലിൽ ചാടിയ അച്ഛനെയും മകനെയും പൊലീസ് രക്ഷിച്ചു. കുത്തിയത്തോട് പൊലീസാണ് രക്ഷകരായത്. എട്ടു വയസുള്ള മകനെയുമെടുത്ത് ഒരാൾ കായലിൽ ചാടിയെന്ന വിവരം കിട്ടിയതിനു പിന്നാലെയാണ് പൊലീസിന്റെ അതിവേഗ ഇടപെടൽ. പിന്നാലെയാണ് പൊലീസ് സംഘം അതിവേഗം സ്ഥലത്തെത്തുകയായിരുന്നു.നടുക്കായലിലേക്ക് കുട്ടിയുമായി നീന്തുന്നയാളെ പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്ന് കുത്തിയത്തോട് പ്രൊബേഷൻ എസ്ഐ അൻവർ സാദിഖ്, സിവിൽ പൊലീസ് ഓഫീസർമാരായ ശരത്ത്, രഞ്ജിത് എന്നിവർ കായലിലേക്ക് ചാടി അതിസാഹസികമായി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ചൈൽഡ് വെൽഫയർ കമ്മറ്റി മുമ്പാകെ ഹാജരാക്കി കുട്ടിയെ അമ്മയ്ക്ക് കൈമാറി.

Post a Comment

Previous Post Next Post