ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം നിരവധി പേർക്ക് പരിക്ക്

 


കോഴിക്കോട് പേരാമ്പ്ര: അഞ്ചാം പീടികയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. പേരാമ്പ്ര-വടകര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഹരേറാം ബസുകളാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകുന്നേരം 3.45ഓടെയായിരുന്നു സംഭവം.

പരിക്കേറ്റവരെ പേരാമ്പ്രയിലെയും മേപ്പയ്യൂരിലെയും വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് പേരാമ്പ്ര-മേപ്പയ്യൂര്‍ റൂട്ടില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ബസുകള്‍ റോഡില്‍ നിന്ന് മാറ്റാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനുശേഷമേ ഗതാഗതം പുനസ്ഥാപിക്കാനാവൂ.

Post a Comment

Previous Post Next Post