തിരുവനന്തപുരം കാട്ടാക്കട : അഞ്ചുതെങ്ങിൻമൂട്ടിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്കു വീണ് ഡ്രൈവർക്ക് പരിക്കേറ്റു. ആര്യനാട് സ്വദേശി വിജയനെയാണ് (55) പരിക്കുകളോടെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തിങ്കളാഴ്ച പകൽ 2.30-ഓടെയായിരുന്നു അപകടം. ആര്യനാട്ടു നിന്നും കാട്ടാക്കട വഴി ബാലരാമപുരത്തേക്ക് പോകവേ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോൾ ഒാട്ടോ നിയന്ത്രണം വിട്ടതാണ്.
തോട്ടിൽ വീണ വണ്ടിയിൽ നിന്നും നാട്ടുകാർ ചേർന്നാണ് വിജയനെ പുറത്തെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയത്.
