വടക്കഞ്ചേരി : ദേശീയപാത വാണിയംപാറ നീലിപ്പാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കഞ്ചേരി കറ്റുകോട് കുന്നേക്കാട് വീട്ടിൽ ചന്ദ്രൻ മകൻ അഖിൽ (23)
ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് യു ടേൺ എടുക്കുകയായിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടം.നീലിപ്പാറയിൽ ദേശീയപാതയുടെ നിർമ്മാണത്തിനായി എടുത്ത കാന നിർമ്മാണം പാതിവഴിയിൽ ഇട്ടത് മൂലം അവിടെ മൂന്ന് വരിയായി വാഹനം പോവാൻ കഴിയാത്ത സാഹചര്യം ഉണ്ട്. ഇത് മൂലം നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
