ഗൂഗിൾ മാപ്പ് നോക്കി യാത്ര; ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞു; 15 പേർക്ക് പരിക്ക്

 


ഇടുക്കി: ജില്ലയിലെ നാരകക്കാനത്തിന് സമീപം അമലഗിരിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ട്രാവലർ മറിഞ്ഞ് അപകടം. അപകടത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


തിരുവനന്തപുരം ആര്യനാട് സ്വദേശികളായ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ കാൽവരി മൗണ്ടിൽ നിന്നും രാമക്കൽമേട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യവേ, ഇടുങ്ങിയ റോഡിലൂടെ പോകുമ്പോൾ നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡരികിലെ തിട്ടയിൽ ഇടിച്ച് വാഹനം മറിയുകയായിരുന്നു.


അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും തങ്കമണി പൊലിസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post