തിരുവനന്തപുരത്ത് 16 വയസുകാരി തീകൊളുത്തി മരിച്ച നിലയിൽ

 


തിരുവനന്തപുരം: വലിയമലയിൽ 16 വയസുകാരി സ്വയം തീകൊളുത്തി മരിച്ചു. പെരിന്തൽമണ്ണ സ്വദേശി വിഷ്ണുവർഷയാണ് മരിച്ചത്. തൊളിക്കോട് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി  പെരിന്തൽമണ്ണ സ്വദേശി 16 കാരിയായ വിഷ്ണു വർഷ ആണ് മരിച്ചത്. വീടിനകത്ത് കിടപ്പുമുറിയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് . രണ്ട് വയസുള്ള അനുജനെ ഹാളിൽ ഇരുത്തിയ ശേഷം വിഷ്ണുവർഷ സ്വയം തീകൊളുത്തുകയായിരുന്നു.

വിദ്യാർത്ഥിനി ഇന്ന് സ്‌കൂളിൽ പോയിരുന്നില്ല. സംഭവസമയത്ത് വീട്ടിൽ വേറെയാരും ഉണ്ടായിരുന്നില്ല. രണ്ട് വയസായ അനുജനെ വീടിന്റെ ഹാളിൽ ഇരുത്തിയശേഷം പെൺകുട്ടി ബെഡ്‌റൂമിൽ കയറി തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം. സ്‌കൂൾവിട്ട് അനുജനും അമ്മയും വീട്ടിൽ എത്തുമ്പോഴാണ് പെൺകുട്ടിയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കാണുന്നത്.


ആത്മഹത്യചെയ്യാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ വലിയമല പോലീസ് അന്വേഷണം ആരംഭിച്ചു. തൊളിക്കോട് ഹയർസെക്കൻഡറി സ്‌കൂളിലെ +1 വിദ്യാർത്ഥിനിയാണ് വിഷ്ണു വർഷ. വലിയമല കൊറളിയോടുള്ള വാടകവീട്ടിലാണ് വിഷ്ണു വർഷയും കുടുംബവും താമസിച്ചിരുന്നത്. ഇവർ ഇവിടേക്ക് താമസിക്കാൻ എത്തിയിട്ട് രണ്ട് ആഴ്ച്ചയേ ആയിട്ടുള്ളൂ.


അമ്മ ഐഎസ്ആർഒയിലെ ജീവനക്കാരിയാണ്. അച്ഛൻ പെരിന്തൽമണ്ണയിലെ ഒരു സ്‌കൂളിലെ ബസിൽ ഡ്രൈവറാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Post a Comment

Previous Post Next Post