വളാഞ്ചേരി വട്ടപ്പാറ വയഡക്ട് പാലത്തിനു മുകളില്‍ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങി വന്നിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാർ അപകടത്തിൽപ്പെട്ടു ഒരാൾ മരണപ്പെട്ടു. 5 പേർക്ക് പരിക്കേറ്റു പരിക്കേറ്റവരെ കോട്ടക്കലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരണപ്പെട്ടത് 15 വയസ്സ് പ്രായമുള്ള കുട്ടി ആണെന്നാണ് അറിയുന്നത്.
അയ്യപ്പഭക്തന്മാർ സഞ്ചരിച്ച ഇന്നോവ യന്ത്ര തകരാർ മൂലം നിർത്തിയിട്ടപ്പോൾ ട്രൈലർ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.
