പെരിയകനാലിൽ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ 5 പേരിൽ ഒരാൾക്ക് ദാരുണാന്ത്യം

  


 ഇടുക്കി രാജാക്കാട് : പൂപ്പാറ പെരിയകനാലിൽ ഹിറ്റാച്ചി, കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ 5 പേരിൽ ഒരാൾക്ക് ദാരുണാന്ത്യം.. ഹിറ്റാച്ചി ഡ്രൈവറും, തമിഴ്നാട് സ്വദേശിയുമായ അന്തോണിയാണ് മരിച്ചത്..തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം..

ഇന്നലെ ഉച്ചക്ക് ശേഷം ഹിറ്റാച്ചി കയറ്റി വന്ന ലോറി പെരിയകനാലിലെ വളവിൽ വെച്ച് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടപ്പെടുകയും. പാതയോരത്തെ വഴിയോര കടകൾ തകർത്ത് ലോറിയും ഹിറ്റാച്ചിയും താഴേക്ക് പതിച്ചായിരുന്നു അപകടം....പരിക്കേറ്റ വഴിയോര കച്ചവടക്കാർ ഉൾപ്പെടെ 4 പേർ ചികിത്സയിലാണ്.

Post a Comment

Previous Post Next Post