കൃഷിക്ക് കാവൽ നിൽക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം.. യുവാവിന് ഗുരുതര പരിക്ക്

 


വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുത പരിക്ക്. നൂൽപ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി(42) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 മണി യോടെയാണ് ആക്രമണം ഉണ്ടായത്. കാച്ചിൽ കൃഷിക്ക് കാവൽ നിൽക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന ഇറങ്ങിയതറിഞ്ഞ് പടക്കം പൊട്ടിക്കാൻ നേരത്ത് കാട്ടാന ഓടിയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഉടനെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിൽ മണിയുടെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. കാലുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

Post a Comment

Previous Post Next Post