പാനൂർ : പൊള്ളലേറ്റ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പൊന്ന്യം എല്‍പി സ്കൂള്‍ അധ്യാപിക ചമ്ബാട് അരയാക്കൂല്‍ ഋഷിക്കരയിലെ വടക്കയില്‍ രഞ്ചിത്തിന്റെ ഭാര്യ അമൃത (36) മരണമടഞ്ഞു.
ഭർതൃവീട്ടിലെ അടുപ്പില്‍ നിന്നും ചൂടുവെള്ളം ശരീരത്തില്‍ മറിഞ്ഞ് ഗുരുതരമായി പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഭർത്താവ് രഞ്ജിത്ത് പാനൂർ പഴയ ഇലക്‌ട്രിക്കാഫീസിന് സമീപത്തെ സാഗർ ഇലക്‌ട്രിക്കല്‍സ് ഉടമയാണ്.
മകള്‍ : ദക്ഷ (യു.കെ.ജി വിദ്യാർത്ഥിനി, മദർ തെരേസ) പത്തായക്കുന്ന് താമരക്കനാലിന് സമീപം പ്രഗതിയില്‍ പരേതനായ കെ.ടി.പവിത്രൻ - അനിത ദമ്ബതികളുടെ മകളാണ്. സഹോദരി : ദൃശ്യ ബുധനാഴ്ച രാവിലെ 11.30 ന് ഋഷിക്കരയിലെ ഭർതൃവീട്ടില്‍ പൊതുദർശനം. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പത്തായക്കുന്നിലെ തറവാട് വീട്ടില്‍ സംസ്കാരം നടത്തും.
